Breaking News

ജാക്ക് ഹാമര്‍ മെഷീനുകള്‍ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ജാക്ക് ഹാമര്‍ മെഷീനുകള്‍ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ അവനവന്‍ചേരി മെട്രോനഗറില്‍ കോണത്തുവീട്ടില്‍ താഹിറിന്റെ മകന്‍ മുഹമ്മദ് യൂസഫ്(23), കല്ലറ തണ്ണിയം പനച്ചമൂട് കിഴക്കുകര പുത്തന്‍വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന അഭിഷേക്(21) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ കൊല്ലമ്പുഴ സ്വദേശിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന 3 ജാക്ക് ഹാമറുകളാണ് പ്രതികള്‍ മോഷ്ടിച്ചത്.
മോഷ്ടിച്ച മെഷീനുകള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായവര്‍. ആറ്റിങ്ങല്‍ എസ്.എച്ച്.ഒ അജയന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിഷ്ണു, ബിജു ഹക്ക്, എ.എസ്.ഐമാരായ ഷാജി, മഹേഷ്, സി.പി.ഒമാരായ സയ്യദ് അലി ഖാന്‍, വിഷ്ണുലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *