

വര്‍ക്കല: വര്‍ക്കല ഇടവ റെയില്‍വേ സ്റ്റേഷനില്‍ മോഷണം. റെയില്‍വേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് മേശയില്‍ സൂക്ഷിച്ചിരുന്ന 15221/-രൂപ മോഷ്ടാവ് കവര്‍ന്നു. ഇടവ റെയില്‍വേ സ്റ്റേഷന്റെ ചുമതല വഹിക്കുന്ന കൊമേഴ്‌സ്യല്‍ ക്ലാര്‍ക്ക് അനന്തു രാവിലെ 6.30 ഓടെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വര്‍ക്കല അയിരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഏപ്രില്‍ 8-നായിരുന്നു സംഭവം. ഫോറന്‍സിക് വിഭാഗവും ,വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ശാസ്ത്രീയ തെളിവുകളില്‍ നിന്നും ഇതിനോടകം മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അയിരൂര്‍ പോലീസ്വ്യക്തമാക്കി.







