Breaking News

കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി യുവാവ് മാതൃകയായി

ആറ്റിങ്ങല്‍: കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി യുവാവ് മാതൃകയായി. ചിറയിന്‍കീഴ് ചുമടുതാങ്ങി സ്വദേശി ഷാഫിയാണ് റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ 8500 രൂപ തിരികെ നല്‍കിയത്. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശി രാജേഷില്‍ നിന്നും നഷ്ട്ടപ്പെട്ട പണമാണ് ആറ്റിങ്ങലില്‍ നിന്നും ചിറയിന്‍കീഴിലേക്കുള്ള യാത്രാമധ്യേ ഷാഫിക്ക് ലഭിച്ചത്. പണത്തിനൊപ്പം ഉടമയെ തിരിച്ചറിയാനുള്ള രേഖകളൊന്നും ലഭിച്ചിരുന്നില്ല. അതോടെ പണത്തിന്റെ ഉടമയെ കണ്ടെത്താന്‍ ഷാഫി സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുകയായിരുന്നു. തനിക്ക് പണം കളഞ്ഞുകിട്ടിയ വിവരം ഷാഫി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

പണം നഷ്ടപ്പെട്ട രാജേഷ് യാത്ര ചെയ്ത വഴികളില്‍ പണം അന്വേഷിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ ഈ വിവരം രാജേഷിനെ അറിയിക്കുന്നത്. ഫേസ്ബുക്ക് വഴി രാജേഷ് ഷാഫിയെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇരുവരും ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഐ.എസ്.എച്ച്.ഒ ജയകുമാറിന്റെ സാന്നിധ്യത്തില്‍ പണം തിരികെ ഏല്‍പ്പിക്കുകയും ആയിരുന്നു. മാതൃകാപരമായ സമീപനം സ്വീകരിച്ച ഷാഫിയെ ആറ്റിങ്ങല്‍ പോലീസ് അഭിനന്ദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *