

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മുദാക്കല്‍ ഗ്രാമ പഞ്ചായത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. തട്ടിക്കൂട്ട് ബജറ്റ് എന്നാരോപിച്ചായിരുന്ന ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. പൂര്‍ണ്ണമല്ലാത്ത, അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മാത്രമുള്ള പട്ടികജാതി ക്ഷേമത്തിനു പോലും കൃത്യമായതുക വകയിരുത്താത്ത ബജറ്റില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തില്‍ വന്നിട്ടുള്ള കുറവുമൂലം പല മേഖലകളും അവഗണിച്ചതായി ബി.ജെ.പി ജനപ്രതിനിധികള്‍ ആരോപിച്ചു.

ഇന്നലെയാണ് മുദാക്കല്‍ പഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റവതരണം നടന്നത്. തട്ടിക്കൂട്ട് ബജറ്റ് എന്നാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ ബജറ്റ് കോപ്പി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കത്തിച്ചു പ്രതിഷേധിക്കുകയായിരുന്നു. ബി.ജെ.പി അംഗങ്ങളായ പൂവണത്തുംമൂട് ബിജു, പൂവണത്തുംമൂട് മണികണ്ഠന്‍, ശ്യാമള, രമ്യ, ബിന്ദു, ലീലാമ്മ, ഷൈനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


