Breaking News

വർക്കലയിൽ രാജമാണിക്യം IAS ഉം നിശാന്തിനി IPS ഉം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു.

വർക്കല : ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എം ഡി രാജമാണിക്യം IAS ഉം ഭാര്യ നിശാന്തിനി IPS ഉം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. വർക്കല ക്ഷേത്രത്തിന് സമീപം ഇന്ന് (ശനി) വൈകുന്നേരം 6.25 ന് അഴകത്തു വളവിൽ മറ്റൊരു വാഹനവുമായി തട്ടിയാണ് അപകടമുണ്ടായത്. നിസ്സാര പരിക്കുകളോടെ രാജമാണിക്യത്തിനെ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം .സമീപം ഡ്രൈവർ അൻവർ

അപകടത്തിൽപെട്ട കാർ നിർത്താതെ പോവുകയായിരുന്നു. പോലീസ് വാഹനം പിന്തുടർന്ന് മദ്യലഹരിയിലായിരുന്ന ഡ്രൈവറെയും വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലം പത്മന കുളങ്ങര ഭാഗത്ത് രാറുൾ അർഹത്തിൽ അൻവർ ഓടിച്ചിരുന്ന KL23R7425 എന്ന വാഹനമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ചു അലസമായി വാഹനമോടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *