Breaking News

ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു കൊലപാതക ശ്രമം നടത്തിയ കൊടും കുറ്റവാളികൾ അറസ്റ്റിൽ

കല്ലമ്പലം: നക്രാംകോണത്ത് കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിന് 3 മണിയോടെ ആയുധങ്ങളുമായി ആട്ടോറിക്ഷയിൽ സംശയകരമായി കാണപ്പെട്ട പ്രതികളോട് വിവരം നാട്ടുകാർ അന്വേഷിച്ചതിൽ പ്രകോപിതരായ പ്രതികൾ കൂട്ടുകാരും സാമൂഹ്യവിരുദ്ധൻമാരുമായ മറ്റ് പ്രതികളെ വിളിച്ചുവരുത്തി നാട്ടുകാരിൽ ഒരാളായ കുടവൂർ ഞാറയിൽക്കോണം നക്രാംകോണം ഷിറാസ് മൻസിലിൽ ഷാക്കിർ മകൻ ഷിഹാൻ (27 ) നെ കത്തി കൊണ്ട് മൂന്ന് പ്രാവശ്യം ശരീരത്തിൻറ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും മറ്റ് നാട്ടുകാരെ കത്തീ വീശി ഭീക്ഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ദേഹോപദ്രം ഏൽപ്പിക്കുകയും ചെയ്ത പ്രതികളായ നെയ്യാറ്റിൻകര ചെങ്കൽ പോരന്നൂർ കൊച്ചു ഭഗവതി ക്ഷേത്രത്തിന് സമീപം ഊരാളിവിളാകത്ത് പുത്തൻവീട്ടിൽ ചന്ദ്രൻ മകൻ അഭിജിത്ത് (25 ) നാവായിക്കുളം വെട്ടിയറ സ്കൂളിന് സമീപം
മേലേകൈപ്പടവീട്ടിൽ രാജപ്പൻപിള്ള മകൻ പ്രശോഭൻ ( 43 ) കരവാരം ഹൈസ്കൂളിന് സമീപം സുനിത മന്ദിരം വീട്ടിൽ
ശശിധരൻ മകൻ പൗരൻ എന്ന് വിളിക്കുന്ന ശ്രീരാജ് (24 ) ഒറ്റൂർ
മുള്ളറംകോട് പന്തുവിള ജംഗ്ഷനിൽ തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം സജിൻ നിവാസിൽ പ്രദീപ് മകൻ ശംഭു എന്ന് വിളിക്കുന്ന സജിൻപ്രദീപ് ( 33 ) എന്നിവരെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ.എസ്.ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തെത്തുടന്ന് വർക്കല ഡി .വൈ. എസ്.പി നിയാസിൻറ
നേതൃത്ത്വത്തിൽ കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, എസ്.ഐ മാരായ ശ്രീലാൽ ചന്ദ്രശേഖരൻ, ജയകുമാർ, അനിൽകുമാർ, ജയൻ, എ.എസ്.ഐ മാരായ ശ്രീകുമാർ, സുനിൽകുമാർ, സുനിൽ, നജീബ്, എസ്.സി.പി.ഒ സുലാൽ, ഹരിമോൻ സി.പി.ഒ മാരായ പ്രഭാത്, അജിൽ, സേതു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ഓൺലൈൻ വഴി വാങ്ങിയവയാണെന്നും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് കച്ചവടവുമായി ബന്ധം ഉള്ളവരായത് കൊണ്ടാകാം വെളുപ്പിന് 3 മണിക്ക് പ്രതികൾക്ക് സ്ഥലത്ത് പെട്ടെന്ന് എത്താൽ കഴിഞ്ഞതെന്നു സംശയിക്കുന്നതായും പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും കാഷ് ട്രാൻസാക്ഷനെ ക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *