Breaking News

കാട്ടുപന്നിയുടെ ആക്രമണത്തില്‍ വ്യാപാരി മരിച്ചു

കല്ലമ്പലം: പള്ളിക്കല്‍ കാട്ടുപുതുശ്ശേരിയില്‍ ഇരുചക്ര വാഹന യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. മുല്ലനല്ലുരില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *