

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കോര്‍ട്ട് സെന്ററില്‍ ഈ വര്‍ഷത്തെ എ.ഐ.എല്‍.യു മെമ്പര്‍ഷിപ്പ് പ്രവര്‍ത്തന വിതരണ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.മടവൂര്‍ അനില്‍ ജൂനിയര്‍ അഡ്വ.അഞ്ചിതയ്ക്ക് നല്‍കി നിര്‍വഹിച്ചു. യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ആര്‍എസ് കനിരാജ് അധ്യക്ഷനായി. സി.പി.ഐ(എം) ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി അഡ്വ.ലെനിന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിറ്റ് കമ്മിറ്റി സെക്രട്ടറി അഡ്വ.നിസാം സ്വാഗതം പറഞ്ഞു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ദിലീപ് നന്ദി പറഞ്ഞ യോഗത്തില്‍ എ.ഐ.എല്‍.യു ജില്ലാ കമ്മിറ്റി അംഗങ്ങളും യൂണിറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.



