Breaking News

വര്‍ക്കലയില്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

വര്‍ക്കല: വര്‍ക്കലയില്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റി വിതരണം നടത്തി. ഹരിഹരപുരം 1140-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ജാതിമതഭേദമന്യേ രോഗബാധിതര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി കിറ്റുകളും വിതരണം നടത്തിയത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടന കര്‍മ്മം എം.എല്‍.എ അഡ്വ.വി.ജോയി നിര്‍വഹിച്ചു.

കരയോഗം പ്രസിഡന്റ് വി.പി.ചന്ദ്രശേഖരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇലകമണ്‍ പഞ്ചായത്ത് മെമ്പര്‍ ലേഖ, വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ജോഷി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കരയോഗ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് വ്യാപന സമയത്ത് ആരംഭിച്ച ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകള്‍ തുടര്‍ച്ചയായ ഏഴാം തവണയാണ് എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *