Breaking News

ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീ പിടിച്ചു; ആളപായമില്ല; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്നു ലോറിയുടെ എഞ്ചിനാണ് ആദ്യം തീ പിടിച്ചത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ അരുണ്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയശേഷം ഫയര്‍ എക്‌സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെട്ടെന്ന് തന്നെ തീ ആളികത്തുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *