

വര്‍ക്കല: വര്‍ക്കല ഇടവയില്‍ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു. കുടപ്പനക്കുന്ന് മണ്ണന്തല ആനന്ദവല്ലീശ്വരം റോഡില്‍ ഗൗരീഭവനില്‍ ഗൗരി (16)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടായിരുന്നു സംഭവം. വേണാട് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ഗൗരിയും മാതാപിതാക്കളും. ഇടവ ഡീസന്റ് മുക്ക് ഭാഗത്ത് എത്തിയപ്പോള്‍ ഗൗരി ട്രെയിനില്‍നിന്ന് നിലതെറ്റി വീഴുകയായിരുന്നു. ഗൗരിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: ബിനി, പിതാവ്: ഷാജി.




