Breaking News

ഓണത്തിന് ‘പൂവനി’ യുമായി കുട്ടി പോലീസ്

കടയ്ക്കാവൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസ് സ്‌കൂൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ജമന്തിപ്പൂ കൃഷി ആരംഭിച്ചു. കവലയൂര്‍ കുളമുട്ടം പാടശേഖരത്തിലാണ് കുട്ടിപ്പോലീസ് ജമന്തിപ്പൂ കൃഷിയുമായി രംഗത്തുവന്നത്. അത്തം മുതല്‍ പത്ത് നാള്‍ പൂക്കളം ഒരുക്കുന്നതിനായി അയല്‍നാടുകളെ ആശ്രയിക്കുന്ന മലയാളി മനസ്സിന് മാറ്റത്തിന്റെ പ്രചോദനമേകുകയാണ് കുട്ടിപ്പോലീസിന്റെ ലക്ഷ്യം. ജമന്തി തൈ നട്ടുകൊണ്ട് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിത.എസ്.നായര്‍ പൂ കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ശ്രീലേഖ, കടയ്ക്കാവൂര്‍ എസ്.ഐ ജയപ്രസാദ്.ബി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ.ആര്‍.ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് മധുസൂദനന്‍ നായര്‍, എം.പി.ടി.എ പ്രസിഡന്റ് കവിത, ഡബ്ല്യു.ഡി.ഐ സോളിമോള്‍, എസ്.പി.സി അധ്യാപകരായ ബിനോദ് മോഹന്‍ദാസ്, അജിത.വി.എല്‍, കര്‍ഷക പ്രമുഖരായ സുരേന്ദ്രന്‍, സത്യന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *