Breaking News

കടയ്ക്കാവൂരില്‍ ഹിരോഷിമ ദിനാചരണവും വയനാട് ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ചു

കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ ഹിരോഷിമ ദിനാചരണവും വയനാട് ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ചു. കടക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസ് സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ‘ദുരിതം പെയ്തിറങ്ങിയ വയനാടിനൊപ്പം’ എന്ന വയനാട് ഐക്യദാര്‍ഢ്യ പ്രത്യേക പരിപാടിയും ഹിരോഷിമ ദിനാചരണവും സംഘടിപ്പിച്ചത്. മഹാദുരന്തത്തില്‍ മണ്ണോട് മണ്‍ചേര്‍ന്ന മനുഷ്യര്‍ക്കായി, ജീവനും ജീവിതവും നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി സ്മരണാഞ്ജലി അര്‍പ്പിച്ചു.

വിശിഷ്ടാതിഥികളും എസ്.പി.സി കേഡററുകളും മെഴുകുതിരി തെളിയിച്ചു. കടയ്ക്കാവൂര്‍ എസ്.ഐ ജയപ്രസാദ്, പ്രിന്‍സിപ്പല്‍ ദീപ.ആര്‍.ചന്ദ്രന്‍, ഹെഡ്മിസ്ട്രസ് സജിത.എസ്.നായര്‍, എം.പി.ടി.എ പ്രസിഡണ്ട് കവിത, സ്റ്റാഫ് സെക്രട്ടറി അജിത.വി.എല്‍, എസ്.പി.സി അധ്യാപകന്‍ ബിനോദ് മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനാ വിഭാഗങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ആദരവര്‍പ്പിച്ച് എസ്.പി.സി കേഡറ്റുകള്‍ നൃത്ത ശില്പവും അവതരിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *