Breaking News

പുത്തൻ പ്രണയാനുഭവങ്ങളുമായി “ദി റിബൺ”

ഷൈൻ മൂവി ക്രിയേഷൻസിന്റ്റെ ബാനറിൽ പപ്പൻ പയറ്റുവിള സംവിധാനം ചെയ്യുന്ന പുതിയ മലയാളചലച്ചിത്രത്തിന്റെ പൂജ ചടങ്ങുകൾ തിരുവനന്തപുരത്ത് നടന്നു. നാടക നടനും, സംവിധായകനുമായ അയിലം ഉണ്ണികൃഷ്ണൻ നിലവിളക്കു കൊളുത്തി ചിത്രത്തിന് ആരംഭം കുറിച്ചു. ദി വാറണ്ട്, അഡ്വ:ലക്ഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്ക് ശേഷം പപ്പൻ പയറ്റുവിള സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദി റിബൺ”.

പപ്പൻ പയറ്റുവിള

നീന എയ്ഞ്ചൽ എന്ന ബ്യൂട്ടിഷ്യന്റ്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രണയാതുരങ്ങളായ സംഭവങ്ങളാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ബിസിനസ്സ് മാനും, കോടീശ്വരനുമായ സെബാസ്ട്യൻറ്റെ ഭാര്യയായ എയ്ഞ്ചലിന്റെ ജീവിതത്തിലേക്ക് തെരുവ് ഗായകനായ ബെൻസൺ കടന്നു വരുന്നതോടു കൂടി എയ്ഞ്ചലിന്റെ ജീവിതത്തിൽ പ്രണയത്തിന് പുതിയൊരു ഭാഷ്യം കൈവരുന്നതും അത് എയ്ഞ്ചലിന്റെയും ബെൻസൻറ്റേയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ദി റിബൺ എന്ന ചിത്രത്തിന്റെ പ്രമേയം

ലാൽ എസ് പാനിച്ചാൽ കഥയും തിരക്കഥയും സംഭാഷണവു മെഴുതുന്ന ഈ പ്രണയ കാവ്യത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കപിൽ റോയിയാണ്. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ തമിഴ് നടൻ രഞ്ജിത്ത്, ഷിയാസ് കരീം, മധു എയർപോർട്ട് തുടങ്ങി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ അറിയിച്ചു.

.

Related posts

Leave a Reply

Your email address will not be published. Required fields are marked *