Breaking News

സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കവയത്രിയെ ആദരരിച്ചു

കിളിമാനൂര്‍: സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കവയത്രിയും ഡോക്യുമെന്ററി സംവിധായികയുമായ ബിന്ദു നന്ദനയെ ആദരിച്ചു. ബിന്ദു നന്ദനയുടെ വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എ യുമായ അഡ്വക്കേറ്റ് ബി.സത്യന്‍ പൊന്നാടയണിയിച്ച ശേഷം ഉപഹാരം സമ്മാനിച്ചു. സാമൂഹ്യ പ്രസക്തിയുള്ള കലാസൃഷ്ടികള്‍ പൊതുജനങ്ങള്‍ക്ക് ഗുണകരമായി നിലനില്‍ക്കുമെന്ന് അദേഹം പറഞ്ഞു. കലാ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ബിന്ദു നന്ദനയെ ആദരിച്ചത്.

നാടക-നാടന്‍ പാട്ട് കലാകാരനും സ്റ്റേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയൂമായ മടവൂര്‍ രാജേന്ദ്രന്‍, കിളിമാനൂര്‍ ഏരിയാ സെക്രട്ടറി ജി സുജാത, എഴുത്തുകാരനും ഏരിയാ കമ്മിറ്റി അംഗവുമായ സുരേഷ് മാങ്കോണം, ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായ രജ്ഞിത, പഞ്ചായത്തംഗം ടി.വി.ബീന, രതീഷ്, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക പ്രസക്തിയുള്ള നിരവധി ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങിയവ ബിന്ദു നന്ദന സംവിധാനം ചെയ്തിട്ടുണ്ട്. പുതിയൊരു ഡോക്യുമെന്ററി ഉടന്‍ പ്രദര്‍ശനത്തിന് തയ്യാറാവുകയാണ് .സുഗതകുമാരി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനില്‍ കൊടുവഴന്നൂരിന്റ ഭാര്യയാണ്. ആര്യന്‍.എസ്.ബി.നായര്‍ ആണ് മകന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *