Breaking News

കുടുംബശ്രീ ജില്ലാ മിഷന്റെ ജോബ് ഫെയര്‍ നാളെ വര്‍ക്കലയില്‍

തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷനിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജോബ് ഫെയര്‍, സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വര്‍ക്കല എസ്.എന്‍.കോളേജില്‍ വച്ച് സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ നിരവധി തൊഴില്‍ അവസരങ്ങളാണുത്. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യത ഉള്ളവര്‍ മുതല്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. രാവിലെ 9.30 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍. 18 നും 40 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക് മുന്‍ഗണന. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ വരുന്ന തൊഴില്‍ അന്വേഷകര്‍ ബയോഡാറ്റയുടെ പകര്‍പ്പുകള്‍ കയ്യില്‍ കരുതേണ്ടതാണ്‌

Related posts

Leave a Reply

Your email address will not be published. Required fields are marked *