Breaking News

തെരഞ്ഞെടുപ്പ് വിജയം; അടൂര്‍ പ്രകാശിന് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ തുലാഭാരം

ആറ്റിങ്ങല്‍:കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ്‌ മണഡലത്തില്‍നിന്ന് വിജയിച്ച അടൂര്‍ പ്രകാശ് എം.പിക്ക് ആറ്റിങ്ങല്‍ അവനവന്‍ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ തുലാഭാരം. അടൂര്‍ പ്രകാശിന്റെ വിജയത്തിനായി അവനവഞ്ചേരി മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവനവഞ്ചേരി ഇണ്ടിളയപ്പന് തുലാഭാരം നേര്‍ന്നിരുന്നു. ഇലക്ഷനില്‍ വിജയിച്ചതോടെ അദ്ദേഹം ക്ഷേത്രത്തിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വഴിപാട് പൂര്‍ത്തികരികരിച്ചു.

ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.ജയചന്ദ്രന്‍ നായര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ്.ശ്രീരംഗന്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കെ.ജെ.രവികുമാര്‍, മുന്‍ കൗണ്‍സിലര്‍ ഇന്ദിരാഭായി അമ്മ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.രഘുറാം, ഐ.എന്‍.ടി.യു.സി സ്റ്റേറ്റ് കമ്മിറ്റി അംഗം പാണന്റെമുക്ക് സലിം, പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പള്ളിമുക്ക് നാസര്‍, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. സുദര്‍ശനന്‍ പിള്ള, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ബി.മനോജ്, ചന്ദ്രശേഖരന്‍ നായര്‍, ഊരുപൊയ്ക അനില്‍, സുകുമാരപിള്ള, സതീശന്‍, ക്ഷേത്ര കമ്മിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *