Breaking News

വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കേണ്ടത് കോടതിയല്ല; തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് കേടതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. സ്റ്റോപ്പ് അനുവദിക്കുന്നത് നയപരമായ തീരുമാനമാണെന്ന് പറഞ്ഞ കോടതി നാളെ മറ്റാരെങ്കിലും രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എത്തിയാല്‍ കോടതിക്ക് എന്തുചെയ്യാനാകുമെന്നും ചോദിച്ചു.

തിരൂര്‍ സ്വദേശി പി.ടി.ഷീജിഷാണ് വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറമെന്ന സവിശേഷതയും ഹര്‍ജില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റെയില്‍വേ പുറത്തിറക്കിയ ആദ്യ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുകയുമാണുണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹര്‍ജിക്കാരന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *