Breaking News

ആറ്റിങ്ങലില്‍ അധികൃത പരസ്യ ബോര്‍ഡുകള്‍ നഗരസഭ നീക്കം ചെയ്തു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ അധികൃത പരസ്യ ബോര്‍ഡുകള്‍ നഗരസഭ നീക്കം ചെയ്തു. ദേശീയപാതയില്‍ കച്ചേരിനട മുതല്‍ മാമം വരെ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളാണ് നഗരസഭ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നീക്കം ചെയ്തത്. കാല്‍നട യാത്രക്കാര്‍ക്കുള്‍പ്പടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ ഇലക്ട്രിക്ക് പോസ്റ്റുകള്‍, നഗരസഭ സ്ഥാപിച്ച വഴിവിളക്കു തൂണുകള്‍, പുറമ്പോക്ക് ഭൂമിയില്‍ സ്ഥിതിചെയ്യുന്ന വൃക്ഷങ്ങള്‍, സുരക്ഷാ വേലികള്‍ എന്നിവ കയ്യേറിയായിരുന്നു ബോഡുകള്‍ സ്ഥാപിച്ചിരുന്നത്. സ്വകാര്യ ട്യൂഷന്‍ സെന്റെറുകള്‍, ആരാധനാലയങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍, ഹോം അപ്ലൈയന്‍സ് സെന്റെറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അറുപതോളം ബോഡുകള്‍ അധികൃതര്‍ നീക്കം ചെയ്തു.

നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒട്ടുമിക്ക ദിശാസൂചികാ ഫലകങ്ങളും മറയത്തക്കവിധമായിരുന്നു പരസ്യ ബോഡുകള്‍ സ്ഥിതി ചെയ്തിരുന്നത്. പരിശോധനയില്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നീയമനടപടി സ്വീകരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നഗരത്തിലുടനീളം പരിശോധന ശക്തമാക്കുമെന്നും സെക്രട്ടറി കെഎസ്.അരുണ്‍ അറിയിച്ചു. റവന്യു ഇന്‍സ്‌പെക്ടര്‍ ബൈജു, ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു, ജീവനക്കാരായ അജി, ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്‌പെഷ്യല്‍ ഡ്രൈവ്സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *