

വര്‍ക്കല: വര്‍ക്കല ചെറുന്നിയൂര്‍ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി. എന്റെ ഭൂമി പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭിക്കും. ചെറുന്നിയൂര്‍ ശാസ്താംനട റോഡിലുള്ള ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലും വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകള്‍ക്ക് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. പരിശോധനയില്‍ രേഖപ്പെടുത്തിയിട്ടുള്ള റിക്കോര്‍ഡുകളില്‍ പരാതിയുള്ളവര്‍ക്ക് പരസ്യം പ്രസിദ്ധപ്പെടുത്തിയ തീയതി മുതല്‍ 30 ദിവസത്തിനകം ആറ്റിങ്ങല്‍ റീസര്‍വേ സൂപ്രണ്ടിന് ഫോറം 160-ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപ്പീല്‍ സമര്‍പ്പിക്കാം.






നിശ്ചിത ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാത്തവരുടെ റീസര്‍വേ റിക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിക്കും. ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9(1) പ്രകാരമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.



