Breaking News

നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം പോലീസില്‍ ഏല്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം പോലീസില്‍ ഏല്‍പ്പിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടയിലാണ് സ്വര്‍ണ്ണത്തിലുള്ള കൈചെയിന്‍ കളഞ്ഞു കിട്ടിയത്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ കിഴക്കേ നാലുമുക്കില്‍ വിവി ക്ലിനിക്ക് റോഡിന് സമീപത്തെ സ്ഥാപനങ്ങളില്‍ പരിശോധന നടക്കവെയാണ് നടപ്പാതയില്‍ കിടന്നിരുന്ന സ്വര്‍ണ്ണം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണാഭരണം ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജു, മുഹമ്മദ് റാഫി, രാഖി മോഹന്‍, ദിവ്യ, ഡ്രൈവര്‍ വിനോദ് തുടങ്ങിയവരുടെ സംഘമാണ് പരിശോധനക്ക് നേതൃത്വം വഹിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *