

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കരിച്ചിയില്‍ കാട്ടുപന്നിയെ തോട്ടില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 10:30 നാണ് സംഭവം. തോട് ചാടി കടക്കുന്നതിനിടയില്‍ കഴുത്തിടിച്ച് തോട്ടില്‍ വീഴുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടില്‍ കിടന്നു ചത്ത പന്നിയെ നാട്ടുകാര്‍ ചേര്‍ന്ന് കരയ്ക്കത്തിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.കുമാരി സ്ഥലം സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചിട്ടുണ്ട്.





