Breaking News

ജീവിതത്തിൽ ആകസ്മികമായി കടന്നു വന്ന ദുരവസ്ഥ; പ്രാർത്ഥനയോടെ ഷാരോണിനൊപ്പം സഹപ്രവർത്തകരും

ഷാരോൺ അന്നും ഇന്നും

സ്വപ്നം കണ്ടു നടന്ന സിനിമജീവിതം യഥാർത്ഥ്യമായി തുടങ്ങിയ പ്പോൾ തന്നെ വില്ലനായി കടന്നുവന്ന ബ്രെയിൻ ട്യൂമറിനും ഷാരോൺ ചാലക്കുടി എന്ന കലാകാരനെ തോൽപ്പിക്കാനാവുന്നില്ല. അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന കടൽമീനുകൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടക്കാണ് ലോകസിമയിൽ തന്നെ അത്ഭുതമായേക്കാവുന്ന അതിജീവനത്തിന്റെ കഥ, ഷൂട്ടിംഗ്‌ സെറ്റിൽ കണ്ണുനീരണിയിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയത്. കഥാപാത്രത്തിനെ ആത്മാർത്ഥമായി ഉൾക്കൊണ്ടു അഭിനയിക്കുക യായിരുന്നു ഷാരോൺ ചാലക്കുടി. കലശലായ തല വേദനയെത്തു ടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോണിന്റെ അസുഖ വിവരം അറിഞ്ഞ ചിത്രത്തിന്റെ അണിയറപ്രർത്തകരടക്കം ഏവരും ഞെട്ടി.

ഷാരോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും തലച്ചോറിൽ അർബുദരോഗം ബാധിക്കുന്നതായി ചിത്രത്തിന്റെ സംവിധായകൻ കൂട്ടിച്ചേർത്തു.

ഒരു കലാകാരന്റെ ജീവിതത്തിൽ ആക്സ്മികമായി കടന്നു വരുന്ന ഒരു വില്ലൻ “ബ്രെയിൻ ട്യൂമർ ” എന്ന മാരകരോഗം, അതിനോട് പടപൊരുതി താൻ കമ്മിറ്റു ചെയ്ത സിനിമ പൂർത്തിയാക്കുവാൻ റേഡിയേഷൻ ചികിത്സക്കിടയിലും ചിത്രീകരണത്തിന് വേണ്ടി ചെറു പുഞ്ചിരിയോടെ ഷൂട്ടിങ് സെറ്റിലെത്തുന്ന ഷാരോൺ ചാലക്കുടിക്കു വേണ്ടി പ്രാർത്ഥനയിലാണ് സിനിമ പ്രവർത്തകരും സുഹൃത്തുക്കളും.

Related posts

Leave a Reply

Your email address will not be published. Required fields are marked *