അഞ്ചുതെങ്ങ് മാമ്പള്ളി പ്രദേശത്ത് റോഡിന് കുറുകെ അപകടകരമായി തെങ്ങ് 11കെവി വൈദ്യുത ലൈനിൽ തട്ടി നിന്നു.
വർക്കല : ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചുതെങ്ങ് മാമ്പള്ളി പ്രദേശത്ത് റോഡിന് കുറുകെ അപകടകരമായി തെങ്ങ് 11കെവി വൈദ്യുത ലൈനിൽ തട്ടി നിന്നു. രാവിലെ 6.30 നായിരുന്നു സംഭവം.
വിവരമറിഞ്ഞ് ആറ്റിങ്ങൽ ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. ഏറെ പണിപ്പെട്ട് തെങ്ങു മുറിച്ചു മാറ്റി, ഗതാഗതം പുനസ്ഥാപിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി വീട്ടിൽ തമ്പിയുടെ പുരയിടത്തിൽ നിന്ന തെങ്ങാണ് കടപുഴകി റോഡിനു കുറുകെ 11kv ലൈൻ കമ്പിയിൽ തട്ടി അപകടകരമാംവിധം നിന്നത് . നാട്ടുകാർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.


