
ഇടുക്കി: ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ഒറ്റ സീറ്റ് നേടിയ ബി.ജെ.പിക്ക്. കാഞ്ചിയാര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍നിന്ന് ജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് കുഴിക്കാട്ട് ആണ് സത്യപ്രതിജ്ഞ ചൊല്ലി പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. കാഞ്ചിയാര്‍ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം സംവരണ വിഭാഗത്തിനാണ്. പഞ്ചായത്തിലെ ആകെയുള്ള 16 വാര്‍ഡുകളില്‍ ഒമ്പത് സീറ്റ് എല്‍.ഡി.എഫും ആറ് സീറ്റ് യു.ഡി.എഫും ഒരു സീറ്റ് ബി.ജെ.പിയും നേടി.
എല്‍.ഡി.എഫിലും യു.ഡി.എഫിലും ജയിച്ച സ്ഥാനാര്‍ത്ഥികളില്‍ സംവരണ വിഭാഗത്തില്‍പെട്ട ഒരു കൗണ്‍സിലര്‍ പോലും ഇല്ലാതെ വന്നതോടെയാണ് ജില്ലയിലെ തന്നെ ബി.ജെ.പിയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് ആകാനുള്ള അവസരം സംവരണ സീറ്റില്‍നിന്ന് ജയിച്ച സുരേഷ് കുഴിക്കാട്ടിനെ തേടിയെത്തിയത്. കാഞ്ചിയാര്‍ പഞ്ചായത്തിനെ സംബന്ധിച്ചും സുരേഷിന്റെ വിജയം ചരിത്രമാണ്. കാരണം, പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കുന്നത്. 88 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് കുഴിക്കാട്ട് ജയിച്ചത്.
വോട്ടെടുപ്പ് നടത്തി പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് വളരെ പെട്ടെന്ന് കഴിഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് സുരേഷിന് പഞ്ചായത്ത് ആസ്ഥാനമായ ലബ്ബക്കടയില്‍ സ്വീകരണം നല്കി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജ് സ്വീകരണം ഉദ്ഘാടനം ചെയ്തു. മുന്‍ വനിതാ കമ്മീഷന് അംഗം ഡോ.പ്രമീളാ ദേവി മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്, മധ്യമേഖലാ സെക്രട്ടറി ജെ.ജയകുമാര്‍, കാഞ്ചിയാര്‍ പഞ്ചായത്ത് ബി.ജെ.പി പ്രസിഡന്റ് ജിമ്മിച്ചന്‍ ഇളന്തുരുത്തില്, മറ്റ് ജില്ലാ-മണ്ഡല-പഞ്ചായത്ത് തല ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ ബി.ജെ.പിയുടെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദീര്‍ഘകാലം നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ആറ് മാസം കഴിഞ്ഞ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ എല്‍.ഡി.എഫ് നിലവിലെ കൗണ്‍സിലര്‍മാരില്‍ ആരെയെങ്കിലും രാജിവയ്പിച്ച ശേഷം സംവരണ വിഭാഗത്തിലുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് ജയിപ്പിച്ച് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ …