

തൃശ്ശൂര്‍: ഗുരുവായൂരമ്പലനടയില്‍ വീഡിയോഗ്രഫി വേണ്ടെന്നും നടപ്പന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കേരള ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മതപരമായ മറ്റ് ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ലോഗര്‍മാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രം നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്.







