Breaking News

വര്‍ക്കലയിലെ വാഹനാപകടം ഒരാള്‍കൂടി മരണത്തിന് കീഴടങ്ങി; മരണം നാലായി

വര്‍ക്കല: തിരുവോണ ദിവസം വര്‍ക്കലയിലുണ്ടായ വാഹനാപകടത്തില്‍പെട്ട ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. വര്‍ക്കല ജനാര്‍ദ്ധനപുരം സ്വദേശി വിഷ്ണു(19)ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. തിരുവോണ ദിവസം രാത്രി പതിനൊന്ന് മണിയോടുകൂടി വര്‍ക്കല കുരയ്ക്കണ്ണി ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. വര്‍ക്കല സ്വദേശികളായ കൗമാരക്കാരാണ് അപകടത്തില്‍പെട്ടത്. ആദിത്യന്‍(19), ആനന്ദ് ദാസ്(18), സനോജ്(19) എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ജിഷ്ണു മോന്‍സി(20), വിഷ്ണു എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആദിത്യന്‍, ആനന്ദ് ദാസ്, ജിഷ്ണു മോന്‍സി എന്നിവര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. സനോജ്, വിഷ്ണു എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 10 മണിയോടെ വിഷ്ണുവും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. സനോജ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *