

ചിറയിന്‍കീഴ്: മണനാക്ക് മുസ്ലിം ജമാഅത്ത് സിറാജുല്‍ ഉലും മദ്രസാ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ നബിദിന സന്ദേശയാത്ര വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വേണ്ടിയായി. മൗനയാത്രയ്ക്ക് ജമാഅത്ത് പ്രസിഡന്റ് എം.സിറാജുദ്ദീന് നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് എസ്.എ.മജീദ് ഹാജി, അഷ്കര്‍ ബാക്കവി, എം ഹാഷിം അല്‍ റഷീദി, സിറാജുദ്ദീന് സഖാഫി, തൗഫീഖ് മന്നാനി, താജുദ്ദീന്, അബ്ദുല്‍ സലീം, എ.സൈനുല്‍ ആബ്ദീന്‍, എസ്.സജീര്‍, എ.ആര്.സലിം, എസ്.സബീര്‍, എം.അബ്ദുല്‍ വാഹിദ്, എ.റഫീഖ് ഖാന്, എം.ബാജി, ബി.ഫിറോസ്, അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. നബിദിനാഘോഷങ്ങളുടെ ഭാഗമായി ദുആ സമ്മേളനവും, അന്നദാനവും നടന്നു.







