Breaking News

കല്ലമ്പലം അഗ്നിരക്ഷാ സേനയുടെ ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കല്ലമ്പലം: കല്ലമ്പലം അഗ്നിരക്ഷാ സേനയുടെ ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ അഡ്വ.വി.ജോയി എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കല്ലമ്പലം അഗ്നിരക്ഷാ സേന നിലയത്തില്‍ നടന്ന ചടങ്ങില്‍ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് സാബു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്‌ളാഗ് ഓഫ് ചടങ്ങിന് ശേഷം ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിളിന്റെ മോക്ഡ്രില്ലും നടത്തി.

ഇതോടെ കല്ലമ്പലം അഗ്നിരക്ഷാ സേന ഇനി കൂടുതല്‍ സ്മാര്‍ട്ടാകും. പുതുതായി ഒരു ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ അനുവദിച്ചതോടെ കല്ലമ്പലം അഗ്നിരക്ഷാ സേനയ്ക്ക് ഇനി ഇടുങ്ങിയ റോഡുകളില്‍പോലും കടന്നുചെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. ഇടുങ്ങിയ റോഡുകളില്‍ കടന്നുചെന്ന് തീയണയ്ക്കുന്നതിനും വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഘടിപ്പിച്ചതാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള അത്യാധുനിക ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വാഹനം.

1500 ലിറ്റര്‍ വെള്ളം ഈ വാഹനത്തില്‍ ശേഖരിക്കാന്‍ സാധിക്കും. 300 ലിറ്റര്‍ ഫോമും(തീയണയ്ക്കുന്നതിന് ഉപയോഗിക്കുന്ന പത രൂപത്തിലുള്ള ദ്രാവകം) ഈ വാഹനത്തില്‍ നിറയ്ക്കാം. കൂടാതെ, ഇരുമ്പ് വാതിലുകള്‍ മുറിച്ചുമാറ്റാന്‍ സാധിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഈ വാഹനത്തിലുണ്ടാകും. വാഹന അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വളരെയേറെ പ്രയോജനം ചെയ്യുന്നവയാണിത്. 3 പീസ് എക്സ്റ്റന്‍ഷന്‍ ലാഡറും വിവിധ തരം റോപ്പുകളും ഈ വാഹനത്തിലുണ്ട്. പുതിയ വാഹനംകൂടി വന്നതോടെ കല്ലമ്പലം അഗ്‌നിരക്ഷാ നിലയത്തിന് മൊബൈല്‍ ട്ങ്ക് യൂണിറ്റ് ഉള്‍പ്പെടെ രണ്ട് റെസ്‌ക്യു വാഹനങ്ങളും ഒരു ജീപ്പുമാണുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *