

വെഞ്ഞാറമൂട്: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. പാലോട് മരുതുംമൂട് തുമ്പനൂര് സ്വദേശി നൗഷാദി(47)നെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വയ്യേറ്റിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിക്കുന്നതിടെയാണ് നൗഷാദ് പിടിക്കപ്പെട്ടത്.

ആധാര്‍ കാര്‍ഡുകള്‍ മോഷ്ടിച്ച ശേഷം ഫോട്ടോ മാറ്റിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്ന് എന്ന് പൊലീസ് പറഞ്ഞു. പിടിയിലാകുന്നതിന്റെ തലേദിവസവും നൗഷാദ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റിയിരുന്നു. ഈ സ്ഥാപന ഉടമ ഇതേ ആഭരണം മറ്റൊരു ബാങ്കില്‍ പണയം വയ്ക്കാനെത്തിച്ചപ്പോഴാണ് സ്വര്‍ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഈ വിവരം എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഉടമ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതി വ്യാജ ഐ.ഡി കാര്‍ഡുമായി മറ്റൊരു സ്ഥാപനത്തിലും മുക്കുപണ്ടം പണയം വയ്ക്കാനെത്തി. സംശയം തോന്നിയ ജീവനക്കാര്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പൊലീസ് എത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. മുക്കുപ്പണ്ടം പണയം വെക്കാനായി പ്രതിയായ നൗഷാദിനൊപ്പം എത്തിയ മറ്റ് മൂന്നുപേര്‍ സ്ഥാപനത്തിന് പുറത്ത് കാത്തുനില്ക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഏഴുലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ നൗഷാദ് അറസ്റ്റിലായതറിഞ്ഞ് നിരവധി ഫിനാന്‍സ് ഉടമകളും ആധാറിന്റെ യഥാര്‍ത്ഥ ഉടമകളും പരാതിയുമായി പൊലിസിനെ സമീപിച്ചിട്ടുണ്ട്.

വെഞ്ഞാറമൂട്, വെമ്പായം, ആറ്റിങ്ങല്‍, പോത്തന്‍കോട് പ്രദേശങ്ങളിലും സമാനമായ രീതിയില്‍ പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന് പൊലീസ് അറിയിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് ഐ.എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ഷാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.