

വാമനപുരം: വാമനപുരത്ത് കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. വാമനപുരം കുറ്റൂര്‍ ക്ഷേത്രത്തിന് സമീപം ജി.വി ഹൗസില്‍ വിശ്വനാഥന്റെ വീട്ടിലെ കിണറ്റിലാണ് 49 വയസ്സുള്ള വീട്ടമ്മ വീണത്. സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അറുപതടിയോളം താഴ്ചയും മുകള്‍ ഭാഗത്ത് 4.5 അടി വ്യാസവും അടിഭാഗത്ത് 3.5 അടി വാസവുമുള്ള കിണറില്‍നിന്നും ഒരാളെ പുറത്തെത്തിക്കുന്ന എന്നത് അതിദുഷ്‌കരമായ പ്രവര്‍ത്തിയായിരുന്നു.


വെഞ്ഞാറമൂട് അഗ്‌നിരക്ഷാ നിലയത്തിലെ ഗ്രേഡ് എ.എസ്.ടി.ഒ ജയദേവന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറായ സെയ്ഫുദീനാണ് കിണറ്റിലിറങ്ങി നെറ്റിന്റെ സഹായത്താല്‍ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് കിണറ്റിലകപ്പെട്ട വീട്ടമ്മയെ സേനയുടെ ആംബുലന്‍സില്‍ തന്നെ ഗോകുലം മെഡിക്കല്‍ കോളേജിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഗിരീഷ് കുമാര്‍, അബ്ദുല്‍ മുനീര്‍, ബൈജു, ഹാഷിര്‍ എന്നിവര്‍ പങ്കാളികളായി

