

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമ പഞ്ചായത്തിലെ കല്ലിന്‍മൂട് വാര്‍ഡില്‍ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. കല്ലിന്‍മൂട് വാര്‍ഡ് ഹരിത സൗഹൃദ വാര്‍ഡാക്കുക എന്നത് ലക്ഷ്യമിട്ടാണ് പച്ചക്കറിത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തത്. ഒരു വീട്ടില്‍ ഒരു പച്ചക്കറി എന്നതാണ് ഹരിത സൗഹൃദ വാര്‍ഡിന്റെ ലക്ഷ്യം. കല്ലിന്‍മൂട് വാര്‍ഡില്‍ കൂടിയ ഗ്രാമസഭയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും പച്ചക്കറിത്തൈകള്‍ നല്‍കി. ഹരിതകര്‍മ്മ സേനാംഗങ്ങളായ ഗീതയും രേഖയും പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിക്ക് തൈകള്‍ കൈമാറി. ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ദീപാറാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ കല്ലിന്‍മൂട് വാര്‍ഡ് മെമ്പര്‍ പൂവണത്തുംമൂട് മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ അനില്‍കുമാര്‍, ബാദുഷ, മനോജ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് കോര്‍ഡിനേറ്റര്‍ രേഖ, വാര്‍ഡ് സമിതി ഭാരവാഹികള്‍, വയോജന ക്ലബ് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






