Breaking News

കിണറ്റിൽ വീണ പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: കിണറ്റിൽ അകപ്പെട്ട പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചിറയിൻകീഴ് വടക്കേ അരയത്തുരുത്തിയിൽ കിഴക്കേതിട്ട വീട്ടിൽ സരളാഗോപിയുടെ പശുവാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ വീണത്.
പശുവിനെ രക്ഷപ്പെടുത്തുവാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ആറ്റിങ്ങൽ ഫയർഫോഴ്സ് വിവരമറിയുന്നത് തുടർന്ന് സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടുകൂടി അതിവിദഗ്ധമായും സുരക്ഷിതമായും പശുവിനെ കിണറ്റിൽ നിന്നും കരയ്ക്ക് എത്തിക്കുകയായിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട പശുവിനെ ചിറയിൻകീഴ് വെറ്റിനറി ഡോക്ടർ അനുപമ പരിശോധിച്ച് മറ്റ് ഗുരുതര പരിക്കുകൾ ഇല്ലെന്ന് ഉറപ്പുവരുത്തി.

ആറ്റിങ്ങൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അനിൽകുമാർ ഉണ്ണികൃഷ്ണൻ ഇ.എസ് , പ്രദീപ് , സുമേഷ് , ഉണ്ണികൃഷ്ണൻ എസ് എൽ പ്രതീഷ് എന്നിവരാണ് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്ന ത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *