Breaking News

ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഏലാപുറത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ആറ്റിങ്ങലിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന ഗോകുലം ബസും കടയ്ക്കാവൂരിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന ആർ.കെ.വി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.വൈകുന്നേരം 3.40 ഓടെയാണ് സംഭവം. ഗോകുലം ബസ്സിലെ ഡ്രൈവറിനും കണ്ടക്ടറിനും പരുക്കുകൾ ഉണ്ട്. കൂടാതെ ബസിന്റെ മുൻവശവും ചില്ലും തകർന്നിറ്റുണ്ട്. ആർ.കെ.വി ബസിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *