Breaking News

വയനാട്ടില്‍ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍

പ്രതീകാത്മക ചിത്രം

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. തലപ്പുഴ കമ്പമലയിലാണ് മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍. 9 റൗണ്ട് വെടിവെയ്പുണ്ടായി. തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകള്‍ ഇവിടെ വരികയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ മുതല്‍ തണ്ടര്‍ബോള്‍ട്ട് പ്രദേശത്ത് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പായതിനാല്‍ തെരച്ചില്‍ കാര്യക്ഷമമായി നടത്താന്‍ സാധിച്ചില്ല. അതിനിടയിലാണ് സമീപത്ത് ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പാക്കിയ തണ്ടര്‍ബോള്‍ട്ട് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി പരിശോധന നടത്തിയത്. തുടര്‍ന്നാണ് ഇപ്പോള്‍ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *