

തിരുവനന്തപുരം; സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെട്ട സി.ഐ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു. വര്‍ക്കല അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്ന ജയസനിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാളയത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. പിരിച്ചുവിടപ്പെട്ടിട്ടും അപ്പീല്‍ നടപടികള്‍ തുടരുന്നതിനാല്‍ ജയസനില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ജയസനിലിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന വിവരം ക്വാര്‍ട്ടേഴ്‌സിലെ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.



ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ ജയസനിലിന്റെ മുറിയിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനാല്‍ മ്യൂസിയം പേലീസിനെ വിവരമറിയിക്കുകയായിരുന്നു. മ്യൂസിയം പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കേസില്‍ പ്രതിയായ യുവാവിനെ പീഡനത്തിനിരയാക്കിയതിനും നിരവധി സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനുമാണ് ജയസനിലിനെ സര്‍വീസില്‍നിന്നും പിരിച്ചുവിട്ടത്.


