
വർക്കല: ബിജെപി വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘തിരംഗ യാത്ര’ സംഘടിപ്പിച്ചു. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര വർക്കല മൈതാനത്ത് സമാപിച്ചു.സംസ്ഥാന സമിതി അംഗവും മണ്ഡലം പ്രഭാരിയുമായ ഒറ്റൂർ മോഹൻദാസ് ദേശീയപതാക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിന് കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ സ്വാഗതം പറഞ്ഞു.
വർക്കല മൈതാനത്ത് നടന്ന സമാപന സമ്മേളനം ബിജെപി നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ദേശീയപതാകകളേന്തി നൂറുകണക്കിന് ബിജെപി പ്രവർത്തകർ തിരംഗ യാത്രയിൽ അണിനിരന്നു. സമാപന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ, ജോയ് ശംബശിവൻ, കൃഷ്ണകുമാർ, സ്മിത്ത് എന്നിവർ സംസാരിച്ചു. വർക്കല സൗത്ത് ഏരിയ പ്രസിഡന്റ് അജുലാൽ നന്ദി രേഖപ്പെടുത്തി.
ദേശീയഗാനം ആലപിച്ചും മധുരം വിതരണം ചെയ്തുമാണ് പരിപാടികൾ സമാപിച്ചത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

