Breaking News

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സ്വാതന്ത്ര്യദിനാഘോഷം

വർക്കല: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 15ന് രാവിലെ 8.15ന് ഹോസ്പിറ്റൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് നഴ്സിംഗ് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിക്കും.

ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കേഡറ്റുകളും ഹോസ്പിറ്റൽ സെക്യൂരിറ്റി ഗാർഡുമാരും അണിനിരന്ന് പരേഡ് നടത്തും. ഹോസ്പിറ്റൽ ജീവനക്കാരും നഴ്സിംഗ് വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *