
തിരുവനന്തപുരം: 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഒരുക്കിയ സംഗീത വിരുന്ന് നഗരവാസികൾക്ക് വേറിട്ട അനുഭവമായി. കൃത്യതയും ഈണവും ദേശസ്നേഹവും സമന്വയിപ്പിച്ച സംഗീതാവതരണം ആസ്വദിക്കാൻ വൻ ജനാവലിയാണ് കനകക്കുന്നിലെത്തിയത്.
ചടങ്ങിൽ മുഖ്യാതിഥിയായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്തു.
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു. വ്യോമസേനയിലെയും മറ്റ് സേനാ വിഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വിമുക്തഭടന്മാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾക്കും രാജ്യത്തിന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിൽ സായുധസേന കാഴ്ചവയ്ക്കുന്ന ധീരതയ്ക്കും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആദരമർപ്പിച്ചായിരുന്നു സംഗീത വിരുന്ന്.
നിശാഗന്ധിയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ ബാൻഡ് മാസ്റ്റർ ജെ.ഡബ്ല്യു.ഒ. ജോസ് മാത്യു ക്ലീറ്റസിന്റെ നേതൃത്വത്തിൽ 24 സംഗീതജ്ഞർ ഉൾപ്പെട്ട എയർഫോഴ്സ് ബാൻഡാണ് പരിപാടി അവതരിപ്പിച്ചത്. മാ തുജേ സലാം, ദിൽ സേ റേ, വന്ദേ മാതരം തുടങ്ങിയ ഗാനങ്ങൾ കാണികളുടെ കൈയടി നേടി.
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കൂടുതൽ ആവേശവും നിറവും പകർന്ന അവിസ്മരണീയ സംഗീതസന്ധ്യയായിരുന്നു വ്യോമസേനാ ബാൻഡിന്റെ പ്രകടനം.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …