

ആറ്റിങ്ങലില്‍: ആറ്റിങ്ങല്‍ മുദാക്കലില്‍ വാര്‍ഡ് മെമ്പറുടെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ച പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇടക്കോട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ ഗോപാലന്റെ മകന്‍ സജി(46)യാണ് അറസ്റ്റിലായത്. ഇടതുപക്ഷത്തിന്റെ മെമ്പറായ ബിജുവിനാണ് ശരീരത്തില്‍ സാരമായ പൊള്ളലേറ്റത്. ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തിവരികയായിരുന്നു ബിജുവും സംഘവും. പ്രതിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മദ്യലഹരിയില്‍ ആയിരുന്ന പ്രതി ബിജുവിനെ അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രതി അടുപ്പില്‍ ഇരുന്ന തിളച്ചവെള്ളം അടങ്ങിയ മണ്‍കലം എടുത്ത് ബിജുവിന്റെ ദേഹത്ത് അടിക്കുകയായിരുന്നു. അടി കൈകൊണ്ട് തടഞ്ഞെങ്കിലും തിളച്ച വെള്ളം വീണ് നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റു. ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






