

വര്‍ക്കല: വര്‍ക്കലയില്‍ നവവധുവിനെ കാണാനില്ലെന്ന് പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. വര്‍ക്കല തൊട്ടിപ്പാലം നൗഷാദ്-റജീന ദമ്പതികളാണ് ഏക മകളായ ജീന(25)യെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ഏഴ് മാസം മുമ്പാണ് ജീനയുടെ വിവാഹം കഴിഞ്ഞത്. ജീനയുടെ ഭര്‍ത്താവ് ഷമീര്‍ വിദേശത്താണ്. ഭര്‍തൃഗൃഹത്തില്‍ മാതാപിതാക്കളോടൊപ്പമാണ് ജീന താമസിക്കുന്നത്. കുടുംബ വീട്ടില്‍ താമസിക്കുന്ന ജീനയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കാണാന്‍ പോകുന്നു എന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജീന പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ഇക്കഴിഞ്ഞ 27ന് രാവിലെയായിരുന്നു ജീന വീട്ടില്‍ നിന്നിറങ്ങിയത്.


ജീനയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് വര്‍ക്കല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്നലെ ജീനയുടെ വീട്ടില്‍ വര്‍ക്കല എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയിരുന്നുവെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. പ്രദേശത്തുള്ള നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.



