

ദില്ലി: നികുതി കുടിശ്ശിക വരുത്തിയതിനെതിരെ കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടി സ്വീകരിക്കില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീംകോടതിയില്‍. ആദായ നികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആദായ നികുതി വകുപ്പിന്റെ നോട്ടീസ് നിരന്തരം ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര ഏജന്‍സിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ വാദിച്ചു. 3500 കോടി രൂപയുടെ കുടിശ്ശികയില്‍ നിലവില്‍ നടപടി സ്വീകരിക്കരിക്കില്ലെന്ന ഉറപ്പ് ആദായ നികുതി വകുപ്പ് നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, ടി.എം.സി പാര്‍ട്ടികള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.





