Breaking News

ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. വെയിലൂര്‍ കുറക്കട ആലപ്പുറംകുന്ന് വടക്കുംകര വീട്ടില്‍ പ്രേമകുമാറിന്റെ മകന്‍ ചിക്കു എന്ന പ്രശാന്തി(23)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രസവ വേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കുവേണ്ടി വ്യാപക തിരച്ചില്‍ നടത്തിയ പോലീസ് ബുധനാഴ്ച രാത്രി പ്രതിയെ വെഞ്ഞാറമൂട് പ്രദേശത്തുനിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ മൂടിവയ്ക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *