

കൊല്ലം: എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലാ സംസ്ഥാന തല മീറ്റില്‍ കൊല്ലം ടി.കെ.എം കോളേജിനെ പ്രതിനിധീകരിച്ച് മികച്ച വിജയം നേടിയ സ്‌പോര്‍ട്‌സ് താരങ്ങളെ ആദരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങ് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ദേശീയ ഫുഡ്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്ടനുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്തു. ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ഷഹല്‍ ഹസന്‍ മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.എം ട്രസ്റ്റ് ട്രഷറര്‍ ടി.കെ.ജലാലുദ്ദീന്‍ മുസലിയാര്‍, ട്രസ്റ്റ് മെമ്പര്‍ അക്ബര്‍ ഹൈദര്‍ മുസലിയാര്‍, കോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഭാഗം മുന്‍ എച്ച്.ഒ.ഡി ഡോ.എ.ഷെഹര്‍ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സാങ്കേതിക സര്‍വകലാശാലാ സംസ്ഥാന തല മീറ്റില്‍ പുരുഷന്മാരുടെ ഫുട്‌ബോള്‍, ടെന്നീസ്, വനിതകളുടെ വോളിബോള്‍, ഹാന്‍ഡ് ബോള്‍ എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും പുരുഷന്മാരുടെ ചെസ്, കോക്കോ, വനിതകളുടെ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും പുരുഷന്മാരുടെ ക്രിക്കറ്റ്, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളില്‍ മൂന്നാം സ്ഥാനവും ടി.കെ.എം കോളേജ് സ്വന്തമാക്കി. സാങ്കേതിക സര്‍വകലാശാലാ ദേശീയ മീറ്റില്‍ ടി.കെ.എം കോളേജിനെ പ്രതിനിധീകരിച്ച് 24 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.

