Breaking News

ആറ്റിങ്ങലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കോട്ടയം വൈക്കം സ്വദേശിയായ ബംഗളുരു ഇലഹങ്ക ശിവനഹള്ളി വസവേശ്വര നഗര്‍ നമ്പര്‍ 49 ആന്റണി മകന്‍ റോയ്.സി.ആന്റണി(47), കോഴിക്കോട് ചിലവൂര്‍ അംഗന്‍വാടിക്ക് സമീപം ഹസ്സന്‍ കോയയുടെ മകന്‍ ഷാന്‍ എന്ന് വിളിക്കുന്ന ഷംനാദ്(33), ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ വില്ലേജില്‍ പള്ളിത്തോട് വെസ്റ്റ് മനക്കേടം കുരിശിങ്കല്‍ വീട്ടില്‍ സണ്‍സിലോയുടെ മകന്‍ ഫ്രെഡി എന്ന് വിളിക്കുന്ന നെല്‍സണ്‍ വയസ്സ്(33), കോഴിക്കോട് കുന്നത്തുപാലം ഒളവണ്ണ പോസ്റ്റ് ഓഫീസിന് സമീപം പൊറ്റമ്മല്‍ ഹൗസില്‍ മൊയ്തീന്‍ കോയ മകന്‍ ഹര്‍ഷാദ് വയസ്സ്(32) എന്നിവരാണ് അറസ്റ്റിലായത്.

കിഴവലം വലിയകുന്ന് ഗസ്റ്റ് ഹൗസിന് സമീപം സരോജം വീട്ടില്‍ നിഷാന്തിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ബിസിനസ് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് നിഷാന്ത് തങ്ങള്‍ക്ക് പണം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ നിഷാദിനെ വീട്ടില്‍നിന്നും പിടിച്ചിറക്കിയത്. നിഷാന്തിന്റെ വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് പ്രതികള്‍ക്കായി വ്യാപകമായ അന്വേഷണം നടത്തി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിലെ ജി.പി.എസ് സംവിധാനം ട്രാക്ക് ചെയ്താണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ഒളിത്താവളം മനസിലാക്കിയ പോലീസ് കാസര്‍കോഡുനിന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഗൃഹനാഥനായ കിഴവലം വില്ലേജില്‍ വലിയകുന്ന് ദേശത്ത് ഗസ്റ്റ് ഹൗസിനെ സമീപം സരോജം വീട്ടില്‍ നിഷാന്തിനെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ അറസ്റ്റില്‍. ബിസിനസ് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് നിഷാന്ത് തങ്ങള്‍ക്ക് പണം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ നിഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായി വ്യാപകമായ അന്വേഷണം നടത്തുകയും പ്രതികള്‍ സഞ്ചരിച്ചു വന്ന വാഹനത്തിലെ ജിപിഎസ് സംവിധാനം വഴി പ്രതികളുടെ സങ്കേതം മനസ്സിലാക്കുകയും കാസര്‍കോട്ട് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയും ചെയ്തു. ബഹു ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാര്‍, ഇന്‍സ്‌പെക്ടര്‍ മുരളീകൃഷ്ണന്‍, എസ്.ഐമാരായ അഭിലാഷ്, രാജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റിയാസ്, സൈദലി, നന്ദന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *