Breaking News

ഷാരുഖ് ഖാന് ശേഷം ആ നേട്ടം മലയാളിയായ ജുമാനാ ഖാന്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്‌ ഖലീഫയിൽ പ്രശസ്തരായ പലരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഇന്ത്യയിൽ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുർജ്‌ ഖലീഫയുടെ വാളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്‌.
ഇപ്പോൾ ഇതാ ഒരു മലയാളിയുടെ ചിത്രം ഒരു മലയാളിയുടെ ചിത്രം കൂടി ഇവിടെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരിക്കുകയാണ്‌. ദുബായിലെ പ്രമുഖ ഇൻഫ്ലുൻസറും, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന, ഒമർ ലുലുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ്‌ലാ പ്യാർ’ എന്ന ഹിന്ദി ആൽബത്തിലെ നായിക കൂടിയായ ജുമാന ഖാന്റെ ചിത്രമാണ് ബുർജിൽ പ്രദർശിപ്പിച്ചത്.! ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ വരുന്നത്‌.
ജനുവരി രണ്ടാം വാരത്തിൽ ‘പെഹ്‌ലാ പ്യാർ’ റിലീസ്‌ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡിലെ പുതിയ സെൻസേഷൻ, ടീ സീരീസിന്റെ വാസ്‌തേ ആൽബത്തിൽ പാടിയ നിഖിൽ ഡിസൂസ്സയാണ് പാടിയിരിക്കുന്നത്. ജുമാനയുടെ ഭർത്താവ് കൂടിയായ അജ്മൽ ഖാനാണ്‌ ആൽബത്തിലെ നായകനായി അഭിനയിക്കുന്നത്. വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി ആണ് ‘പെഹ്‌ലാ പ്യാറി’ന്റെയും കാസ്റ്റിംഗ് നിർവ്വഹണം. മുൻപ്‌ വിശാഖ് അവതരിപ്പിച്ച പ്രിയ വാര്യർക്കും, ഇപ്പോൾ ജുമാന ഖാന് ലഭിച്ച ലഭിച്ചതിനു സമാനമായ ഒരു അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്

Related posts

Leave a Reply

Your email address will not be published. Required fields are marked *