Breaking News

ഇന്ത്യയിലെ വിദ്വേഷ പ്രചാരകരെ എന്ന് വിലക്കും? ഫെയ്ബുക്ക് മേധാവിയോട് മഹുവ മൊയ്ത്ര

മഹുവ മൊയ്ത്ര, സക്കര്‍ബര്‍ഗ്‌

കൊല്‍ക്കത്ത: ഇന്ത്യയിലെ വിദ്വേഷ പ്രചാരകര്‍ക്ക് എന്ന് വിലക്കേര്‍പ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിനോട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. യു.എസ് കാപ്പിറ്റോള്‍ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഹുവയുടെ ചോദ്യം.
‘ആക്രണത്തെ പ്രചോദിപ്പിക്കാന്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിച്ചതിന് ഡൊണാള്‍ഡ് ട്രംപിനെ അനിശ്ചിതമായി വിലക്കിയിരിക്കുകയാണ്. ഇന്ത്യയിലെ വിദ്വേഷ/വ്യാജ വാര്‍ത്താ പ്രചാരകര്‍ക്കെതിരെ സമാന നടപടികള്‍ നമുക്ക് എപ്പോള്‍ പ്രതീക്ഷിക്കാം? മിസ്റ്റര്‍ സക്കര്‍ബര്‍ഗ്, അതോ നിങ്ങളുടെ ബിസിനസ് സാധ്യതകളാണോ അതിനേക്കാള്‍ പ്രധാനം’ മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ ചോദിച്ചു.
ഇന്ത്യയിലെ ഭരണകക്ഷിക്കു വേണ്ടി ഫെയ്സ്ബുക്ക് വിദ്വേഷ പ്രചാരണം തടയേണ്ട നയത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് വാള്‍ സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *