Breaking News

തീവ്രവാദികളുടെ ലക്ഷ്യം ഡോവല്‍; സുരക്ഷ ശക്തമാക്കി

അജിത് ഡോവല്‍

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഡോവലിനുള്ള സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം പിടിയിലായ ജയ്ഷെ മുഹമ്മദ് തീവ്രവാദി ഹിദായത്തുല്ല മാലിക്കില്‍ നിന്നാണ് ഡോവലിനെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്ന വിവരം ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്.
പാകിസ്ഥാനില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഡോവലിനെ ലക്ഷ്യമിട്ട് സര്‍ദാര്‍ പട്ടേല്‍ ഭവനിലും തലസ്ഥാനത്തെ മറ്റിടങ്ങളില്‍ വച്ചും ഗൂഢാലോചനകള്‍ നടന്നുവെന്നാണ് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന്, ഡോവലിന്റെ ഓഫീസിനും വീടിനും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉറി മിന്നലാക്രമണത്തിനും ശേഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം പാക് ഭീകരവാദ സംഘടനകളുടെ പ്രധാന ലക്ഷ്യമാണ് ഡോവല്‍.
2019 മേയില്‍ ശ്രീനഗറില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ മാലിക് ഡോവലിന്റെ ഓഫീസിനെ കുറിച്ചും സുരക്ഷാ സംവിധാനങ്ങളെകുറിച്ചുമുള്ള വിവരങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വാട്‌സ് ആപ് വഴി പാകിസ്താനിലുള്ളവര്‍ക്ക് അയച്ചു നല്‍കിയെന്നും ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *