Breaking News

ചര്‍ച്ച പ്രഹസനമായി: സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരത്തിന് പരിഹാരം കാണാനുള്ള ചര്‍ച്ച പരാജയം. ഇടത് യുവജനസംഘടനയായ ഡി.വൈ.എഫ്.വൈയുടെ താല്‍പര്യപ്രകാരമായിരുന്നു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഡിവൈഎഫ്‌ഐ നേതാക്കളായ എ.എ.റഹിമും എസ്.സതീഷും ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസുമായി ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ച നടത്തിയത്.
എന്നാല്‍, രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷവും തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി. ബാഹ്യ ഇടപെടല്‍ കാരണമാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന പ്രതിരോധാത്മക നിലപാടിലേക്ക് ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്ത ഡി.വൈ.എഫ്.ഐയും എത്തിയതോടെ ചര്‍ച്ച പ്രഹസനമായി മാറി്. ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ അപ്രായോഗികമായിരുന്നുവെന്നും ഡിവൈഎഫ്‌ഐ നേതൃത്വം പറഞ്ഞു.
ചര്‍ച്ച പരാജയപ്പെട്ടതോടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം ശക്തമായിത്തന്നെ തുടരും. സര്‍ക്കാര്‍ സമരക്കാര്‍ക്കു മുന്നില്‍ വച്ച നിബന്ധനകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനമെടുത്താല്‍ മാത്രമേ തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related posts

Leave a Reply

Your email address will not be published. Required fields are marked *