
തിരുവനന്തപുരം: സാങ്കേതിക തകരാറുകൾ സമയബന്ധിതമായി പരിഹരിക്കാതിരുന്നതിനെ തുടർന്ന് വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ കളിത്തീവണ്ടിയുടെ സർവീസ് വീണ്ടും നിലച്ചു. അവധിക്കാല തിരക്കിനിടെ തീവണ്ടി ഓട്ടം നിർത്തിയതോടെ കുടുംബങ്ങളായി എത്തുന്ന വിനോദസഞ്ചാരികൾ നിരാശയിലാണ്.

ഏപ്രിൽ-മേയ് മാസങ്ങളിൽ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് വേളിയിൽ അനുഭവപ്പെടുന്നത്. എന്നാൽ, പ്രധാന ആകർഷണങ്ങളിലൊന്നായ കളിത്തീവണ്ടി പ്രവർത്തനരഹിതമായതോടെ സന്ദർശകർക്ക് അനുഭവം കുറയുകയാണ്. ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ ടൂർ ഫെഡ് കമ്പനിക്കാണ് തീവണ്ടിയുടെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനിയുടെ വീഴ്ചയാണ് തീവണ്ടി കട്ടപ്പുറത്താകാൻ കാരണമെന്ന ആക്ഷേപം ഉയരുന്നു.
സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന തീവണ്ടിക്ക് ഏകദേശം 2.5 കിലോമീറ്റർ നീളത്തിലുള്ള പാളമാണ് ഒരുക്കിയിരിക്കുന്നത്. വേളിക്കായലിന്റെയും കടലിന്റെയും മനോഹര കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് ഈ യാത്ര ഏറെ പ്രിയപ്പെട്ടതാണ്. മൂന്ന് ബോഗികളുള്ള തീവണ്ടിയിൽ 48 പേർക്ക് സഞ്ചരിക്കാനാകും. ദിവസേന ഏകദേശം 25,000 രൂപവരെ വരുമാനം ലഭിച്ചിരുന്ന പദ്ധതിയാണ് ഇത്. തീവണ്ടി നിലച്ചതോടെ വിനോദസഞ്ചാര വകുപ്പിന്റെ വരുമാനവും തടസ്സപ്പെട്ടു.

2020 നവംബർ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, ഏകദേശം ഒൻപത് കോടി രൂപ ചെലവിലാണ് സജ്ജമാക്കിയത്. തുടർന്ന് ടൂർ ഫെഡ് കമ്പനിക്കാണ് നടത്തിപ്പ് ഏൽപ്പിച്ചത്.ആറുമാസത്തിലൊരിക്കൽ ബാറ്ററി ഉൾപ്പെടെയുള്ള സാങ്കേതിക ഘടകങ്ങളുടെ പരിപാലനം നിർബന്ധമാക്കിയിരുന്നുവെങ്കിലും, അത് പാലിക്കാത്തതുകൊണ്ടാണ് നിലവിലെ പ്രശ്നമെന്ന് അധികൃതർ സൂചിപ്പിക്കുന്നു.തീവണ്ടിയുടെ ബാറ്ററികൾ കേടായതാണ് സർവീസ് നിലച്ചതിന്റെ പ്രധാന കാരണം. ബാറ്ററികൾ അറ്റകുറ്റപ്പണിക്കായി ബന്ധപ്പെട്ട കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നും അടുത്ത ആഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്ന് ടൂർ ഫെഡ് എം.ഡി. (ഇൻചാർജ്) ബിജു പ്രസാദ് അറിയിച്ചു. തുടർന്ന് തീവണ്ടി വീണ്ടും ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …